Pages

Followers

ബ്ലോഗ്‌ വായിച്ചവരുടെ എണ്ണം

ഡെമോക്രസി ത്രൂ ഫേസ്‌ ബുക്ക്‌

ലോക്പാല്‍  ബില്‍ ,അണ്ണാ ഹസാരെ ..കുറെ ആയി അവരെ പറ്റി ഫേസ്‌ബൂക്കിലും ട്വിറ്ററിലും അപ്ഡേറ്റ് ചെയ്യുന്നു ..മെഴുകുതിരി കത്തിച്ചു വെച്ച് പ്രകടനം ,ഹസാരെ യെ പോലെ പട്ടിണി കടന്നും നിരാഹാരം കിടന്നും നമ്മുടെ രാജ്യത്തിലെ ചോര തുടിക്കുന്ന യുവാക്കളും യുവതികളും അടങ്ങുന യുവ തലമുറ  കുറെ കഷ്ടപെട്ടിട്ടുണ്ട് ,എന്നാല്‍ ഇവിരില്‍ ആരോടെങ്കിലും എന്താണ് ലോക്പാല്‍ ബില്‍ എന്നോ ,എന്തിനാണ് ആ കുന്ത്രാണ്ടം എന്നൊക്കെ ചോദിച്ചാല്‍....!!വേണ്ട ചോദിക്കാതിരിക്കുന്നതാണ് നമ്മുടെ  മാനത്തിന് നല്ലത് .

ഇനിയും അറിയാത്ത ചിലര്‍ക്ക് വേണ്ടി എന്താണ് ലോക്പല്‍ ബില്‍ എന്ന് പറഞ്ഞു തരാം .ആദ്യം അതിന്റെ ആവശ്യകതയെ കുറിച്ച് പറയാം .ഇന്ന് 2G സ്പെക്ട്രും  പോലെയുള അഴിമതി അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു സംകടന  ഇല്ല..!!അന്വേഷിക്കേണ്ട സി .ബി .ഐ  സര്‍ക്കാരിന് കീഴിലാണ് .പ്രതികളോ സര്‍ക്കാരിലെ വലിയ പുള്ളികളും ,അപ്പോള്‍ കാര്യങ്ങളെങ്ങിനെ മുന്നോട്ടു പോകും...!!അതറിയണമെങ്കില്‍ പത്രം വായിച്ചാല്‍ മതി..!ഇന്ന് നടക്കുന്നത് അതാണ്‌ .ഇരുട്ടത്ത്‌ തപ്പല്‍ .ഉണ്ടയില്ലാത്ത തോക്ക് വെച്ച് കള്ളനെ പിടിക്കാന്‍ പറഞ്ഞു വിടുകയാണ് !.

ഇപ്പോള്‍ തന്നെ ലോക്പാല്‍ ബില്‍ എന്തിനു വേണ്ടിയാണെന്ന് ചെറിയ ഒരു ഊഹം കിട്ടികാണും  .അല്ലെ !!.അതെ ,തിരഞ്ഞെടുപ്പ് കമ്മീഷനും  സുപ്രീം കോര്‍ട്ടും  പോലെ സ്വതന്ത്രമായി അഴിമതികള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ എന്നാ സംകടന ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ലോക്പാല്‍  ബില്‍ .
റിട്ടയേര്‍ഡ്‌ സുപ്രീം  കോര്‍ട്ട് ജഡ്ജിമാരും ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിതികളുമായിരിക്കും ലോക്പാല്‍ സംകടനയുടെ  അങ്കങ്ങള്‍ .
ചെറിയ ഒരു ധാരണ കിട്ടിയില്ലേ..ശരി ഇനി പോയി പട പൊരുതൂ,ലോക്പാല്‍ ബില്‍ പാസ്‌ ആക്കാന്‍ വേണ്ടി !!!
ഒന്നുമില്ലെങ്കിലും 1969 മുതല്‍ അഴിമതിയുടെ കറ പുരളാത്ത ,അഴിമതി കണ്ടു സഹിക്കാനാവാത്ത,കുറെ പാവങ്ങള്‍ ഇതിനു പിന്നാലെ നടക്കന്നു .വെറും 3 ദിവസം കൊണ്ട് ഒരു ജന സഹസ്ര പ്രക്ഷോഭം തന്നെയാക്കി തീര്‍ത്ത ഫേസ് ബുക്കിനും ,ട്വിറ്ററിനും  നന്ദി !!
ഫേസ്‌ബുക്ക്‌  നീണാള്‍ വാഴട്ടെ !!!!!!!!!!!

No comments:

Post a Comment

കമന്റ്‌ അടിക്കൂ

പ്രതികരിക്കുക ..!!