Pages

Followers

ബ്ലോഗ്‌ വായിച്ചവരുടെ എണ്ണം

എന്‍ഡോസള്‍ഫാന്‍

രണ്ടാം  ലോക മഹാ യുദ്ധം  നടക്കുന്ന സമയത്ത് അമേരിക്ക ബയോ വെപ്പണ്‍ ആയി ഉപയോഗിക്കാന്‍ ഒരു രാസവസ്തു കണ്ടുപിടിച്ചു .മനുഷ്യനെ കൊല്ലാന്‍ .പക്ഷെ അന്ന് അത് അതികം ചിലവായില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ യുദ്ധം നിന്നു..ഈ മരുന്ന് ഉണ്ടാക്കിയ കമ്പനി കുത്തുപാളയെടുക്കും എന്നായി .



എല്ലാ സ്ഥലങ്ങളിലും നമ്മളെ പോലെയുണ്ടാകുമല്ലോ രണ്ടെണ്ണം,ആ കമ്പനിയിലും ഉണ്ടായിരിന്നു , അതിലോരൂത്തന് ഒരു ബുദ്ധി തോന്നി.ഈ രാസവസ്തുവിന് മനുഷ്യനെ കൊല്ലാനാകുമെന്കില്‍ ചെറിയ പ്രാണികളെയും കൊല്ലാനാകുമല്ലോ എന്ന് ,എങ്കില്‍ പിന്നെ കീട നാശിനിയായി ഉപയോഗിച്ചുകൂടെ എന്ന് !!
ഒഴിച്ച് നോക്കിയപ്പോള്‍ അല്ലെ മനസിലായത് ...കീടനാശിനി എന്നാല്‍ ഇങ്ങനെയോക്കെയുണ്ടാകുമോ ??>..അടിച്ചതിന്റെ ഏഴയലത്ത് കൂടെ പിന്നെ ജീവനുള്ള ഒന്നും വരുന്നില്ല...!!!
ഇതാണ് ലോകപ്രശസ്ത എന്‍ഡോസള്‍ഫാന്‍ എന്നാ കീടനാശിനിയുടെ തുടക്കം ...പിന്നെ ഒരു ജൈത്രയാത്രയല്ലായിരുന്നോ...മുന്നും പിന്നും നോക്കാതെ .
പക്ഷെ ഏറെ നാള്‍ വൈകാതെ തന്നെ അമേരിക്ക ആ മരുന്ന് നിരോധിച്ചു പക്ഷെ അവരുടെ കമ്പനികള്‍ക്ക് പാവപെട്ട ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് മരുന്ന് വില്‍ക്കാം !വാങ്ങിക്കാന്‍ നമ്മള്‍ ഉള്ളിടത്തോളം കാലം അവര്‍ ഉണ്ടാക്കികൊണ്ടിരിക്കും അത് വേറെ കാര്യം !.
തമാശ അതല്ല ..എന്നിട്ട് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നെ അനുകൂലിക്കുന്ന ചില കൊടും ചിന്തശാലികള്‍ പറയുന്നതാണ് രസം "എന്‍ഡോസള്‍ഫാന്‍ എന്നാ ദിവ്യമായ മരുന്ന്പ്രാണികളെ മാത്രമേ കൊല്ലോകയുള്ളൂ,അതിനെ മനുഷ്യനെ കൊല്ലാന്‍ മാത്രമുള്ള ശക്തിയില്ലെന്നു "
മനുഷ്യനെ കൊല്ലാന്‍ മാത്രം വേണ്ടിയുണ്ടാക്കിയ ഒരു മരുന്നിനെ കുറിച്ചാണ് ഈ മണ്ടന്മാര്‍ ഇങ്ങനെ പറയുന്നത് !!
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ തളര്‍ത്തിയ ...അവരെക്കാളെറെ അവരുടെ അമ്മയെയും അച്ഛനെയും കാര്‍ന്നു തിന്ന ഈ മരുന്ന് ഇനിയും നമുക്ക് വേണോ ?


അവിടത്തെ ഒരു സ്ത്രീ  പറയുകയുണ്ടായി "എനിക്ക് പ്രസവിക്കാന്‍ പേടിയാണ് ..എന്റെ കുഞ്ഞും ഇങ്ങനെ കയ്യോ കാലോ ഇല്ലാതെ നരഗിക്കേണ്ടി  വരും .."
ഇത് വല്ലാത്ത ഒരു അവസ്ഥയാണ് ഒരു സ്ത്രീ ഇങ്ങനെ പറയണമെന്കില്‍ അവരെ ഈ മരുന്ന് എത്ര മാത്രം പേടിപ്പിക്കുന്നുണ്ടാകും !

ഇനിയാണ് ഈ പോസ്റ്റിലെ  ഏറ്റവും വലിയ തമാശ പറയാന്‍ പോകുന്നത് .ഇത്രയൊക്കെയായിട്ടും ,നമ്മുടെ ഇന്ത്യയുടെ നിലപാട് എന്ടോസള്‍ഫാന്  അനുകൂലമാണ് .കഴിഞ്ഞ കുറെ കണ്‍വെന്‍ഷനുകളിലും  ഇന്ത്യ ഇതേ നിലപാടാണ് സ്വീകരിച്ചത് .ദാ..ഈ വരുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലും ഇന്ത്യ അതെ നിലപാട് എടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് ...നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ ഇത് മാറൂകയുള്ളൂ ..
വേണ്ടേ ഈ മാറ്റം ?????...


No comments:

Post a Comment

കമന്റ്‌ അടിക്കൂ

പ്രതികരിക്കുക ..!!