Pages

Followers

ബ്ലോഗ്‌ വായിച്ചവരുടെ എണ്ണം

ഒരിടത്തൊരിടത്ത് ഒരു ദൈവമുണ്ടായിരുന്നൂ !!

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുകയാണ്....എന്ന് മുതലാണ്‌ ദൈവങ്ങള്‍ക്ക് ഇത്രെയും ശക്തി ക്ഷയം സംഭവിച്ചത്..!!പണ്ടൊക്കെ മനുഷ്യര്‍ക്ക്‌ ഓരോ ദീനങ്ങള് വരുമ്പോള്‍ ദൈവത്തെ വിളിച്ച് മുട്ടേല്‍  കുത്തിയിരുന്ന് പ്രാര്‍ഥിച്ചു സുഗപെടുത്തുമായിരുന്നു..!!ഏത് മുറിവിനെയും അശേഷം മായ്ക്കാന്‍ കഴിവുകളുണ്ടായിരുന്നു..
ഇന്നോ??.. പുട്ടപരുത്തിയിലെ ഒരു ദൈവം ഇപ്പൊ സാദാ മനുഷ്യരുടെ സഹായത്തോടെയാണ് ജീവിക്കുന്നത് ..പാവം മനുഷ്യര്‍ ഉണ്ടാക്കിയ ,പോളിമര്‍ കൃത്രിമ ഹൃദയവും മറ്റും വെച്ച് വെന്റിലേറ്ററില്‍ കിടക്കുന്നൂ .!ഒരു മരുന്നിനോടും പ്രതികരിക്കുന്നില്ലത്രേ..ഇനി അത് വെല്ല അമാനുഷിക  കഴിവാണോ എന്നറിയില്ല ..ആ ദൈവത്തിന്റെ വിശ്വാസികള്‍ ഇനി അങ്ങനെ പറഞ്ഞു നടന്നില്ലെങ്കിലല്ല്ലേ അത്ഭുതം ഉള്ളൂ  ..!!എന്റെ ബലമായ സംശയം ആ ദൈവം തന്റെ മക്കളുടെ വൈദ്യ ശാസ്ത്രത്തിലെ കഴിവുകള്‍ പരീക്ഷിക്കാന്‍ വേണ്ടി അഭിനയിക്കുകയാണോ?....
സ്വന്തമായി അധ്വാനിക്കാതെ കെട്ടിപടുത്ത പടുകൂറ്റന്‍ മള്‍ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്ളത് കൊണ്ട് ആ ദൈവത്തിന് എത്ര കാലം വേണമെങ്കിലും ആതേ പോലെ വെന്റിലേറ്റ്റില്‍ കിടക്കാം .അദ്ദേഹം കിടക്കുന്ന ആ ഐ .സി .യു   ഒരു മ്യൂസിയം ആക്കാനും സാധ്യതയുണ്ടത്രേ !!!!

ഡെമോക്രസി ത്രൂ ഫേസ്‌ ബുക്ക്‌

ലോക്പാല്‍  ബില്‍ ,അണ്ണാ ഹസാരെ ..കുറെ ആയി അവരെ പറ്റി ഫേസ്‌ബൂക്കിലും ട്വിറ്ററിലും അപ്ഡേറ്റ് ചെയ്യുന്നു ..മെഴുകുതിരി കത്തിച്ചു വെച്ച് പ്രകടനം ,ഹസാരെ യെ പോലെ പട്ടിണി കടന്നും നിരാഹാരം കിടന്നും നമ്മുടെ രാജ്യത്തിലെ ചോര തുടിക്കുന്ന യുവാക്കളും യുവതികളും അടങ്ങുന യുവ തലമുറ  കുറെ കഷ്ടപെട്ടിട്ടുണ്ട് ,എന്നാല്‍ ഇവിരില്‍ ആരോടെങ്കിലും എന്താണ് ലോക്പാല്‍ ബില്‍ എന്നോ ,എന്തിനാണ് ആ കുന്ത്രാണ്ടം എന്നൊക്കെ ചോദിച്ചാല്‍....!!വേണ്ട ചോദിക്കാതിരിക്കുന്നതാണ് നമ്മുടെ  മാനത്തിന് നല്ലത് .

ഇനിയും അറിയാത്ത ചിലര്‍ക്ക് വേണ്ടി എന്താണ് ലോക്പല്‍ ബില്‍ എന്ന് പറഞ്ഞു തരാം .ആദ്യം അതിന്റെ ആവശ്യകതയെ കുറിച്ച് പറയാം .ഇന്ന് 2G സ്പെക്ട്രും  പോലെയുള അഴിമതി അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു സംകടന  ഇല്ല..!!അന്വേഷിക്കേണ്ട സി .ബി .ഐ  സര്‍ക്കാരിന് കീഴിലാണ് .പ്രതികളോ സര്‍ക്കാരിലെ വലിയ പുള്ളികളും ,അപ്പോള്‍ കാര്യങ്ങളെങ്ങിനെ മുന്നോട്ടു പോകും...!!അതറിയണമെങ്കില്‍ പത്രം വായിച്ചാല്‍ മതി..!ഇന്ന് നടക്കുന്നത് അതാണ്‌ .ഇരുട്ടത്ത്‌ തപ്പല്‍ .ഉണ്ടയില്ലാത്ത തോക്ക് വെച്ച് കള്ളനെ പിടിക്കാന്‍ പറഞ്ഞു വിടുകയാണ് !.

ഇപ്പോള്‍ തന്നെ ലോക്പാല്‍ ബില്‍ എന്തിനു വേണ്ടിയാണെന്ന് ചെറിയ ഒരു ഊഹം കിട്ടികാണും  .അല്ലെ !!.അതെ ,തിരഞ്ഞെടുപ്പ് കമ്മീഷനും  സുപ്രീം കോര്‍ട്ടും  പോലെ സ്വതന്ത്രമായി അഴിമതികള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ എന്നാ സംകടന ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ലോക്പാല്‍  ബില്‍ .
റിട്ടയേര്‍ഡ്‌ സുപ്രീം  കോര്‍ട്ട് ജഡ്ജിമാരും ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിതികളുമായിരിക്കും ലോക്പാല്‍ സംകടനയുടെ  അങ്കങ്ങള്‍ .
ചെറിയ ഒരു ധാരണ കിട്ടിയില്ലേ..ശരി ഇനി പോയി പട പൊരുതൂ,ലോക്പാല്‍ ബില്‍ പാസ്‌ ആക്കാന്‍ വേണ്ടി !!!
ഒന്നുമില്ലെങ്കിലും 1969 മുതല്‍ അഴിമതിയുടെ കറ പുരളാത്ത ,അഴിമതി കണ്ടു സഹിക്കാനാവാത്ത,കുറെ പാവങ്ങള്‍ ഇതിനു പിന്നാലെ നടക്കന്നു .വെറും 3 ദിവസം കൊണ്ട് ഒരു ജന സഹസ്ര പ്രക്ഷോഭം തന്നെയാക്കി തീര്‍ത്ത ഫേസ് ബുക്കിനും ,ട്വിറ്ററിനും  നന്ദി !!
ഫേസ്‌ബുക്ക്‌  നീണാള്‍ വാഴട്ടെ !!!!!!!!!!!

വമ്പിച്ച പാരിതോഷികം

ഡല്‍ഹി -മുംബൈ രാജധാനി എക്സ്പ്രസ്സ്‌ .പെട്ടന്നായിരുന്നു പാന്‍ട്രി  കാറില്‍ നിന്ന് തീ പൊട്ടി പുറപ്പെട്ടത്‌ .അതിവേഗം ഓടികൊണ്ടിരിക്കുന്ന തീവണ്ടിയില്‍ തീ അതിവേഗം ആളി പടര്‍ന്നു അടുത്ത കോച്ചുകളിലേക്കും പടര്‍ന്നു ...900പേരെയും കൊണ്ട് പായുന്ന  ട്രെയിന്‍ .തൊട്ടടുത്ത ബോഗിയില്‍ തന്നെ കുട്ടികളും സ്ത്രീകളും നിറഞ്ഞ കമ്പാര്‍ട്ട്മെന്റ്  .
പക്ഷെ പാന്‍ട്രി   കാര്‍ ജീവനക്കാരുടെ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുട്ടിക്ക് പോലും പോറല്‍  ഏല്‍ക്കാതെ അവര്‍ രക്ഷിച്ചു .രണ്ടു കമ്പര്‍ത്മെന്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു .

ഇതറിഞ്ഞ റെയില്‍വേ പാന്‍ട്രി  ജീവനക്കാര്‍ക്ക് വമ്പിച്ച പാരിധോഷികം പ്രക്യാപിച്ചൂ...3ooo രൂപ 19ആള്‍ക്കാരു കൂടി പങ്കിട്ടെടുക്കാന്‍ കൊടുത്തു.അതായത് ഒരാള്‍ക്ക്‌ 158 രൂപ .ഇത്രെയും പണം അവര്‍ ഒന്നിച്ചു ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടുണ്ടാവില്ല .ജീവന്‍ പണയം വെച്ച് ബാക്കിയുള്ളവരെ രക്ഷിച്ചതിന് നമ്മുടെ ഭാരതത്തിന്റെ സമ്മാനം 158രൂപ !!!!

വീമാനമുണ്ടോ സഖാവേ രണ്ടെണ്ണമെടുക്കാന്‍.!!!!?

വിമാനത്തില്‍കയറാന്‍ പൂതിയുള്ള എല്ലാവര്ക്കും വേണ്ടിയാണ് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നത് ..!അറിഞ്ഞു കാണും ,ഇന്ന് പതിമൂനാമത്തെ വ്യാജ പൈലറ്റിനെയാണ് പിടിച്ചത്...ജീവന്‍ വേണമെങ്കില്‍ വീമാനത്തില്‍ കയറുന്നതിന്റെ മുന്നില്‍ പൈലറ്റ് ന്റെ ലൈസെന്‍സ് നോക്കണം ,കഷ്ടപ്പെട്ട് മുക്കി പെറുക്കി ലക്ഷങ്ങള്‍ ഉണ്ടാക്കി മരുഭൂമിയിലേക്ക് പോകുന്നവരും വരുന്നവരും ഈ കാട്ട് ഫ്രോഡുകളുടെ വണ്ടിയിലാണ് കയറുന്നതെന്ന് ഒര്മവേണം .ഇത്ര മാത്രം പൈലറ്റ് ക്ഷാമം നമ്മുടെ ഇന്ത്യയില്‍ ഉണ്ടോ ??
എത്ര മാത്രം പൈലറ്റ് മാരാണ് ഓരോ വര്‍ഷവും ഇറങ്ങുന്നത് ...പിന്നെയും എങ്ങനെ ഈ വ്യാജന്മാര് ഇത്ര കാലം പിടിച്ചു നിന്നൂ...!!അത്ഭുതം തന്നെ...വീമാന കമ്പനികള്‍ കണ്ണടക്കാതെ ഇതൊന്നും നടക്കില്ല ..!എന്തായാലും ഞാന്‍ വിമാനത്തില്‍ കയറിയിട്ടുമില്ല..ഇനിയിപ്പോ അടുത്തോന്നും കയറാനും പോകുനില്ല..ഞാന്‍ രക്ഷപെട്ടു പക്ഷെ എന്റെ വായനക്കാര് രക്ഷപെടാന്‍ വേണ്ടിയാണ് ഞാന്‍ കഷ്ടപ്പെട്ട് ഇത് ഇവിടെ ഇടുന്നത് ...!!

മൊട്ടയടി

ധോണി ചേട്ടനെ കണ്ടപ്പോള്‍  ഞാന്‍ മൂപ്പരുടെ ഫാന്‍ ആയി .വളരെ കൂള്‍..., എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും സധൈര്യം നേരിടുന്നു .എന്നിട്ടും അവസാനം ജയിച്ചല്ലോ !!!!!മൂപ്പരുടെ ഭാഗ്യതിന്റെയാണോ അതോ തിരുപ്പതി ഭാഗവാന്റെയാണോ എന്നറിയില്ല...എന്തായാലും ഞാന്‍ മൂപ്പരുടെ ഫോളോവര്‍ ആണ് .
എന്റെ പരീക്ഷയും ഇപ്പൊ തുടങ്ങും ,ഞാനും കൂള്‍ ആണ് .ജയിച്ചാല്‍ ഞാനും മോട്ടയടിക്കാമേ !!!
ഈ മുടിക്ക് ഇത്രെയും വിലയുണ്ടെന്നു ഇപ്പോഴാണ് മനസിലാവുന്നത് .ചെരുപ്പതിലോക്കെ എത്ര പ്രാവിശ്യം അമ്മ ഒരു കാര്യവും ഇല്ലാതെ എന്നെ മോട്ടയടിപ്പിചിട്ടുള്ളത് ..അതൊക്കെ നഷ്ടമായി .വെല്ല പരീക്ഷയില്‍ ജയിച്ചാല്‍ മോട്ടയ്ടിക്കാം എന്ന് നേര്ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരു LD ക്ലാര്‍ക്ക് എങ്കിലും ആയേനെ !!!
പക്ഷെ ഇനി ഈ പരിപാടി അതികം നടക്കുമോ എന്ന് തോന്നുന്നില ...തലയില്‍ ആകെ കൂടി ഇനി രണ്ടു മൂന്ന് മുടി കൂടിയേ ഉള്ളൂ .കുറച്ചു മുന്നേ  ഇത് മനസിലാക്കിയിരുന്നെന്കില്‍ ധാത്രി ഹെയര്‍ കെയര്‍ ഓയില്‍  വാങ്ങി തേക്കാമായിരുന്നു....ഇനി പറഞ്ഞിട്ട് എന്ത് കാര്യം ...ഇപ്പോഴും മുടിയുള്ള എന്റെ വായനക്കാരെന്കിലും രക്ഷപെട്ടോട്ടെ !!!! 


ടെന്നീസ് കളി

പെണ്‍പിള്ളേരുടെ ടെന്നീസ് ...അവരുടെ കളി കാണാനാണോ ? അതോ അവരുടെ ശരീരം കാണാനോ ?..ഉത്തരം നിങ്ങളാരും പറയണ്ട .BWF(ബാഡ്മിന്റന്‍ വേള്‍ഡ് ഫെടെറേഷന്‍) തന്നെ പറയും.കളികാണുന്നതിലും കൂടുതല്‍ മേനി പ്രധര്ശിപ്പിക്കണം എന്നതാണ് പുതിയ ചട്ടം .

സ്കര്ട്ട് തന്നെ വേണം ഷോര്‍ട്സ് ഇട്ടു കളിക്കാന്‍ പാടില്ലത്രേ .കളിക്കുന നമ്മുടെ മിന്നുന്ന താരങ്ങള്‍ക്കും പ്രശ്നമില്ല.നമ്മുടെ സ്വന്ത സൈനയും ജ്വാല ഗുട്ടയും ഹാപ്പി തന്നെയാണ് ..ഇനി ചട്ടങ്ങളുടെ പേരില്‍ സ്കിര്റ്റ്‌ ഇട്ടു ചന്തി കാണിച്ചു കളിക്കാമല്ലോ !!!ചുരുക്കി പറഞ്ഞാല്‍ ടെന്നീസ് ഇനി തിരുമേനി മാര്‍ക്കെ കളിക്കാന്‍ പറ്റൂ ....

ചാനലുകള്‍ ചാനലുകള്‍ സര്‍വത്ര നല്ലത് കാണാന്‍ ഇല്ലത്രേ !!!!

പണ്ടൊക്കെ ഇംഗ്ലീഷും മലയാളവും ഹിന്ദിയും ഒക്കെ കൂട്ടിയാലും തന്നെ 30 ചാനല്‍ കിട്ടും .tvയില്‍ മാക്സിമം 100 ചാനല്‍ വരെ കിട്ടൂ !!
ഇനി ഇന്നത്തെ അവസ്ഥ ഒന്ന് വിശദമായി നോക്ക് ..എത്ര ചാനലുകലുന്ടെന്നു ഊഹിക്കാമോ ..?
വാര്‍ത്താ ചാനലുകള്‍ തന്നെ വാര്‍ത്തകള്‍ ആവുകയാണ് ..മാതൃഭുമി പുതിയ ന്യൂസ്‌ ചാനെല്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നെന്നു പറഞ്ഞപ്പോള്‍ ,ദെ രാജ് ടി വി കൂടി ഒരു ന്യൂസ്‌ ചാനല്‍ ഇറക്കുന്നു ..

Public Service Broadcaster

 News Channels

  • Indiavision News
  • Asianet News
  • Manorama News
  • People News
  • Raj tv News(test)

 General Entertainment Channels

  • Surya
  • Asianet
  • Kairali
  • Amrita
  • Jaihind
  • Jeevan
  • Asianet Middle East

 Film based Program Channels

  • Kiran TV
  • Asianet Plus
  • WE TV
  • Yes Indiavision
  • Raj Music Malayalam (iINSAT 2E @ 83 E. C band . 3960 , V, 6655)
  • Gramika TV

 Educational Channels

  • Victers

Spiritual Channels

  • Shalom
  • Power Vision

 Upcoming Channels

  • Kochu tv - coming April 2011(www.suntvnetwork.in/kochu/index.html )
  • Surya Action
  • Kalarenjini (24 hr art channel)
  • See Television (www.seetelevision.tv)
  • Kaumudi TV
  • Janapriya
  • The Reporter (News Channel from Nikesh Kumar)
  • Manorama entertainment channel
  • Mathrubhumi tv
  • mediaone (by Madhyamam)
  • Sahyadri 24*7 (news channel)
  • Raj tv malayalam
  • zee malayalam
  • jeevan plus
  • jeevan news
  • surya news
  • amritha news
  • Kairali entertime channel
ഇത്രേം ചാനെലുകള്‍  ഉണ്ടെന്നു പറയുമ്പോള്‍ നിങ്ങള്ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ ?

എന്‍ഡോസള്‍ഫാന്‍

രണ്ടാം  ലോക മഹാ യുദ്ധം  നടക്കുന്ന സമയത്ത് അമേരിക്ക ബയോ വെപ്പണ്‍ ആയി ഉപയോഗിക്കാന്‍ ഒരു രാസവസ്തു കണ്ടുപിടിച്ചു .മനുഷ്യനെ കൊല്ലാന്‍ .പക്ഷെ അന്ന് അത് അതികം ചിലവായില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ യുദ്ധം നിന്നു..ഈ മരുന്ന് ഉണ്ടാക്കിയ കമ്പനി കുത്തുപാളയെടുക്കും എന്നായി .



എല്ലാ സ്ഥലങ്ങളിലും നമ്മളെ പോലെയുണ്ടാകുമല്ലോ രണ്ടെണ്ണം,ആ കമ്പനിയിലും ഉണ്ടായിരിന്നു , അതിലോരൂത്തന് ഒരു ബുദ്ധി തോന്നി.ഈ രാസവസ്തുവിന് മനുഷ്യനെ കൊല്ലാനാകുമെന്കില്‍ ചെറിയ പ്രാണികളെയും കൊല്ലാനാകുമല്ലോ എന്ന് ,എങ്കില്‍ പിന്നെ കീട നാശിനിയായി ഉപയോഗിച്ചുകൂടെ എന്ന് !!
ഒഴിച്ച് നോക്കിയപ്പോള്‍ അല്ലെ മനസിലായത് ...കീടനാശിനി എന്നാല്‍ ഇങ്ങനെയോക്കെയുണ്ടാകുമോ ??>..അടിച്ചതിന്റെ ഏഴയലത്ത് കൂടെ പിന്നെ ജീവനുള്ള ഒന്നും വരുന്നില്ല...!!!
ഇതാണ് ലോകപ്രശസ്ത എന്‍ഡോസള്‍ഫാന്‍ എന്നാ കീടനാശിനിയുടെ തുടക്കം ...പിന്നെ ഒരു ജൈത്രയാത്രയല്ലായിരുന്നോ...മുന്നും പിന്നും നോക്കാതെ .
പക്ഷെ ഏറെ നാള്‍ വൈകാതെ തന്നെ അമേരിക്ക ആ മരുന്ന് നിരോധിച്ചു പക്ഷെ അവരുടെ കമ്പനികള്‍ക്ക് പാവപെട്ട ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് മരുന്ന് വില്‍ക്കാം !വാങ്ങിക്കാന്‍ നമ്മള്‍ ഉള്ളിടത്തോളം കാലം അവര്‍ ഉണ്ടാക്കികൊണ്ടിരിക്കും അത് വേറെ കാര്യം !.
തമാശ അതല്ല ..എന്നിട്ട് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നെ അനുകൂലിക്കുന്ന ചില കൊടും ചിന്തശാലികള്‍ പറയുന്നതാണ് രസം "എന്‍ഡോസള്‍ഫാന്‍ എന്നാ ദിവ്യമായ മരുന്ന്പ്രാണികളെ മാത്രമേ കൊല്ലോകയുള്ളൂ,അതിനെ മനുഷ്യനെ കൊല്ലാന്‍ മാത്രമുള്ള ശക്തിയില്ലെന്നു "
മനുഷ്യനെ കൊല്ലാന്‍ മാത്രം വേണ്ടിയുണ്ടാക്കിയ ഒരു മരുന്നിനെ കുറിച്ചാണ് ഈ മണ്ടന്മാര്‍ ഇങ്ങനെ പറയുന്നത് !!
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ തളര്‍ത്തിയ ...അവരെക്കാളെറെ അവരുടെ അമ്മയെയും അച്ഛനെയും കാര്‍ന്നു തിന്ന ഈ മരുന്ന് ഇനിയും നമുക്ക് വേണോ ?


അവിടത്തെ ഒരു സ്ത്രീ  പറയുകയുണ്ടായി "എനിക്ക് പ്രസവിക്കാന്‍ പേടിയാണ് ..എന്റെ കുഞ്ഞും ഇങ്ങനെ കയ്യോ കാലോ ഇല്ലാതെ നരഗിക്കേണ്ടി  വരും .."
ഇത് വല്ലാത്ത ഒരു അവസ്ഥയാണ് ഒരു സ്ത്രീ ഇങ്ങനെ പറയണമെന്കില്‍ അവരെ ഈ മരുന്ന് എത്ര മാത്രം പേടിപ്പിക്കുന്നുണ്ടാകും !

ഇനിയാണ് ഈ പോസ്റ്റിലെ  ഏറ്റവും വലിയ തമാശ പറയാന്‍ പോകുന്നത് .ഇത്രയൊക്കെയായിട്ടും ,നമ്മുടെ ഇന്ത്യയുടെ നിലപാട് എന്ടോസള്‍ഫാന്  അനുകൂലമാണ് .കഴിഞ്ഞ കുറെ കണ്‍വെന്‍ഷനുകളിലും  ഇന്ത്യ ഇതേ നിലപാടാണ് സ്വീകരിച്ചത് .ദാ..ഈ വരുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലും ഇന്ത്യ അതെ നിലപാട് എടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് ...നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ ഇത് മാറൂകയുള്ളൂ ..
വേണ്ടേ ഈ മാറ്റം ?????...


പ്രതികരിക്കുക ..!!